ശീട്ടുകളി സംഘം പിടിയിൽ അലനല്ലൂര്‍: അരിയക്കുണ്ടില്‍ പണംവെച്ച് ശീട്ടുകളിച്ച 12 പേരെ നാട്ടുകല്‍ പൊലീസ് പിടികൂടി. കാരകുളവന്‍ മുഹമ്മദ് അഷറഫ് അരിയകുണ്ട്, മുണ്ടന്‍ചേരി സമീര്‍ ബാബു ഉപ്പുക്കുളം, കാഞ്ഞിരമണ്ണ അബ്ബാസ് കച്ചേരിപ്പറമ്പ്, കൂരിക്കാടന്‍ ഉമ്മര്‍ വാക്കയില്‍ക്കടവ്, വളയംകാടന്‍ ഷെരീഫ് അലനല്ലൂര്‍, കൂമഞ്ചേരി സുബൈര്‍ കച്ചേരിപ്പറമ്പ്, കൂരിക്കാടന്‍ ഫൈസല്‍ കോട്ടപ്പള്ള, തെക്കേതില്‍ കുഞ്ഞഹമ്മദ് കാര, കുറ്റിക്കോടന്‍ അബ്ബാസ് കാട്ടുകുളം, നറകോത്ത് അഫ്‌സല്‍ കാട്ടുകുളം, തെയ്യോട്ട്പാറക്കല്‍ ഷാനവാസ് വഴങ്ങല്ലി, ഏലംകുളവന്‍ മുഹമ്മദാലി എടത്തനാട്ടുകര എന്നിവരാണ് പിടിയിലായത്. നാട്ടുകല്‍ ജനമൈത്രി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസറുടെ നിര്‍ദേശാനുസരണം ബുധനാഴ്ച രാത്രി 11ഓടെ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.