ശമ്പളം ലഭിക്കുന്നില്ലെന്ന് അധ്യാപകരുടെ പരാതി ഷൊർണൂർ: പ്രധാനാധ്യാപികയും അധ്യാപകരും തമ്മിലുള്ള ശീതസമരത്തെത്തുടർന്ന് ശമ്പളം നിഷേധിക്കുന്നതായി പരാതി. വല്ലപ്പുഴ വി.സി.എം.എൽ.പി സ്കൂളിലെ നാല് അധ്യാപകരാണ് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകിയത്. മേലുദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും പരിഹാരമാകാഞ്ഞതോടെയാണ് മന്ത്രിക്ക് പരാതി നൽകിയതെന്ന് അധ്യാപകർ പറഞ്ഞു. സ്കൂൾ തുറന്നെങ്കിലും ഒപ്പിടാൻ ഹാജർ പുസ്തകം ലഭിച്ചിട്ട് രണ്ട് മാസത്തോളമായെന്ന് അധ്യാപകരായ കെ. ജയകുമാർ, പി.കെ. അബ്ദുൽ നാസർ, സി. രാജലക്ഷ്മി, വി. ചന്ദ്രലേഖ എന്നിവർ പരാതിയിൽ പറയുന്നു. ഒപ്പിടാനാകാത്തതിനാൽ ശമ്പളം ലഭിക്കുന്നില്ല. 2014ലെ ശമ്പള പരിഷ്കരണ കുടിശ്ശിക, 2019 പുതുക്കിയ ശമ്പളം, ഗ്രേഡുകൾ എന്നിവയും ലഭിക്കുന്നില്ല. പ്രധാനാധ്യാപിക സ്കൂളിൽ വെക്കേണ്ട രേഖകൾ വീട്ടിലാണ് സൂക്ഷിക്കുന്നത്. ഒപ്പ് രേഖപ്പെടുത്താൻ ഹാജർ പുസ്തകം ചോദിച്ചാൽ കൊണ്ടുവന്നിട്ടില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്നും അധ്യാപകർ ആരോപിക്കുന്നു. ഷൊർണൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ, ജില്ല വിദ്യാഭ്യാസ ഓഫിസർ എന്നിവർക്ക് വീണ്ടും പരാതി നൽകിയിട്ടുണ്ട്. മനുഷ്യാവകാശ കമീഷനും ഹൈകോടതിയും ഇതുസംബന്ധിച്ച ഉത്തരവുകളിറക്കിയിട്ടും പരിഹാരമുണ്ടാകുന്നില്ലെന്ന് കാണിച്ചാണ് മന്ത്രിക്ക് പരാതി നൽകിയത്. പ്രധാനാധ്യാപിക അച്ചടക്ക ലംഘനം നടത്തിയതായി തെളിഞ്ഞിട്ടുണ്ടെന്നും വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും എ.ഇ.ഒ അറിയിച്ചു. എന്നാൽ, തീർത്തും വ്യാജമായ പരാതിയാണിതെന്ന് പ്രധാനാധ്യാപിക പറഞ്ഞു. സ്കൂളിൽ ഹാജർ പട്ടിക ഉണ്ടായിട്ടും അധ്യാപകർ ഒപ്പിടാതെയിരിക്കുകയാണെന്നും അതിന് തന്നെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.