പട്ടാമ്പി: ഭവനരഹിതരായ പി.എം.എ.വൈ ഗുണഭോക്താക്കൾക്ക് തുടർ നിർമാണ പ്രവർത്തനങ്ങൾക്ക് അടുത്ത ഗഡു അനുവദിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് കമ്മിറ്റി പട്ടാമ്പി നഗരസഭ ഓഫിസിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വി.എം. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ടി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സി.എ. സാജിത്, എം.കെ. മുഷ്താഖ്, ഇൻമാസ് ബാബു, ഒ.പി.എ. ലത്തീഫ്, കെ.വി. ജബ്ബാർ കെ.പി.എ. റസാഖ്, കെ.ടി. കുഞ്ഞുമുഹമ്മദ്, കെ.എം.എ. ജലീൽ, പി. ഷാഹുൽ ഹമീദ്, പി. മൊയ്തീൻ കുട്ടി, സി.എ. റാസി, സൈതലവി വടക്കേതിൽ, കെ.പി. ഫാറൂഖ്, മുനീറ ഉനൈസ് എന്നിവർ സംസാരിച്ചു. PEWPTB 0263 പി.എം.എ വൈ ഗുണഭോക്താക്കൾക്ക് രണ്ടാം ഗഡു അനുവദിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധ സമരം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വി.എം. മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.