റോഡ്​ നിറയെ കുഴികൾ; ദുരിത യാത്രക്ക്​ അറുതിയില്ല

റോഡ്​ നിറയെ കുഴികൾ; ദുരിതയാത്രക്ക്​ അറുതിയില്ല പാലക്കാട്: നഗരത്തിലെ വിക്ടോറിയ കോളജ് ജങ്​ഷനിലെ കുഴികൾ ഗതാഗതക്കുരുക്കിന് കാര‍ണമാകുന്നു. അമൃത് പദ്ധതിയിൽ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്നതിനാണ് റോഡിന് നടുവിലൂടെ ചാൽ കീറിയത്. പൈപ്പ് സ്ഥാപിച്ചതിനുശേഷം അവ മൂടിയെങ്കിലും കോൺക്രീറ്റ് മിശ്രിതം ഇളകി കുഴികൾ രൂപപ്പെട്ടു. മലമ്പുഴ ഭാഗത്തുനിന്നും പുതിയപാലം വഴിവരുന്ന വാഹനങ്ങളും ഇതുവഴിയാണ് നഗരത്തിലേക്ക് വരുന്നതും തിരികെ പോകുന്നതും. കുഴിയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ജങ്​ഷനിലെ ട്രാഫിക് സിഗ്​നൽ കടക്കാൻ സമയമെടുക്കുന്നതിനാൽ രാവിലെയും വൈകീട്ടും ഗതാഗതക്കുരുക്ക് ഉണ്ടാവുന്നുണ്ട്. നഗരസഭ റോഡ് ഗതാഗതമാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും നഗരത്തിലെ പ്രധാന നിരത്തുകൾ കുഴികൾ നിറഞ്ഞ് ഗതാഗതം ദുഷ്കരമാണ്. (പടം. PEW PKD KUZHI. കുഴികൾ നിറഞ്ഞ വിക്ടോറിയ കോളജ് ജങ്​ഷൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.