അലനല്ലൂർ: എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിലെ 25 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച പൂക്കോടംകുളമ്പ് - കൊന്നാരം റോഡ് അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മുള്ളത്ത് ലത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് കെ. ഹംസ, ജില്ല പഞ്ചായത്ത് അംഗം എം. മെഹർബാൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി. മണികണ്ഠൻ, ബഷീർ തെക്കൻ, വാർഡ് അംഗം എം.കെ. ബക്കർ, പെരുമ്പയിൽ ഷൗക്കത്തലി, റഷീദ് ആലായൻ, സജാദ് ചാലിയൻ, മുഹമ്മദാലി, സീനത്ത് കൊങ്ങത്ത്, കരീം പൂക്കോടൻ തുടങ്ങിയവർ സംബന്ധിച്ചു. ഫോട്ടോ: പൂക്കോടംകുളമ്പ് - കൊന്നാരം റോഡ് എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു PEW ALN 1 Pookodankulambu road ulkadanam. _____________________________________________________ വിദ്യാർഥികളെ അനുമോദിച്ചു അലനല്ലൂർ: എം.ബി.ബി.എസ് പ്രവേശനം നേടിയ വിദ്യാർഥികളെ വനിത ലീഗ് എടത്തനാട്ടുകര മേഖല കമ്മിറ്റി അനുമോദിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വനിത ലീഗ് മേഖല പ്രസിഡന്‍റ് മഠത്തൊടി റഹ്മത്ത് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്‍റ് റഫീഖ പാറോകോട്ട്, എം.പി.എ. ബക്കർ, കെ.ടി. ഹംസപ്പ, മഠത്തൊടി അലി, സി. മുഹമ്മദാലി എന്നിവർ സംസാരിച്ചു. വനിത ലീഗ് മേഖല ട്രഷറർ ടി.പി. സൈനബ സ്വാഗതവും കെ. അഫ്സ നന്ദിയും പറഞ്ഞു. ഫോട്ടോ: എടത്തനാട്ടുകര മേഖല വനിത ലീഗ് സംഘടിപ്പിച്ച അനുമോദന ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു PEW ALN 1 Anumodhanam. _____________________________________________________ അധ്യാപക ഒഴിവ് അലനല്ലൂർ: ഗവ. ഹൈസ്കൂളിൽ ഒഴിവുള്ള ജൂനിയർ ഹിന്ദി തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം ചൊവ്വാഴ്ച രാവിലെ പത്തരക്ക് സ്കൂളിൽ നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.