കോട്ടോപ്പാടത്ത് സ്പെഷൽ കെയർ സെന്‍റർ തുടങ്ങി

അലനല്ലൂർ: സമഗ്ര ശിക്ഷ കേരളയുടെയും മണ്ണാർക്കാട് ബി.ആർ.സിയുടെയും നേതൃത്വത്തിൽ മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികൾക്കായി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹൈസ്കൂളിൽ സ്പെഷൽ കെയർ സെന്‍റർ പ്രവർത്തനം തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ അക്കര ജസീന ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം കെ.ടി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്‍റ്​ കെ. നാസർ ഫൈസി, പ്രധാനാധ്യാപിക എ. രമണി, പ്രിൻസിപ്പൽ പി. ജയശ്രീ, റഷീദ് കല്ലടി, പി. ശ്യാമപ്രസാദ്, ഹമീദ് കൊമ്പത്ത്, സ്പെഷൽ എജുക്കേറ്റർമാരായ എം. സുലോചന, സരിത എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് പരിധിയിലെ പൊതുവിദ്യാലയങ്ങളിലെ പ്രത്യേക പരിഗണന ആവശ്യമുള്ള മുഴുവൻ ഭിന്നശേഷികുട്ടികൾക്കും സ്പെഷൽ എജുക്കേറ്റർമാരുടെ സേവനം, വിവിധ കാറ്റഗറി ഭിന്നശേഷി വിദ്യാർഥികൾക്ക് അനുയോജ്യമായ പഠനോപകരണങ്ങളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തിയുള്ള അക്കാദമിക പിന്തുണ, ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ചെയ്യുന്ന കുട്ടികൾക്ക് അക്കാദമികവും നൈപുണി വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാനുള്ള രക്ഷാകർതൃ ശാക്തീകരണം തുടങ്ങിയവ സ്പെഷൽ കെയർ സെന്‍ററർ മുഖേന നടപ്പാക്കും. PEW ALN 2 Special care center: കോട്ടോപ്പാടം കെ.എ.എച്ച്.എസിൽ സ്പെഷൽ കെയർ സെന്‍റർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ അക്കര ജസീന ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.