കോയമ്പത്തൂർ ഗവ. ടെക്നിക്കൽ കോളജിൽ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമുകൾ സീൽ ചെയ്യുന്നു
കോയമ്പത്തൂർ: കോയമ്പത്തൂർ ജില്ലയിലെ പത്ത് നിയമസഭ മണ്ഡലങ്ങളിലും വോട്ടെടുപ്പ് സമാധാനപരമെന്ന് ജില്ല കലക്ടർ പവൻ കുമാർ പറഞ്ഞു.വോട്ടിങ് മെഷീനുകൾ സർക്കാർ ടെക്നിക്കൽ കോളജിൽ കൊണ്ടുവന്ന് പൊതു നിരീക്ഷകന്റെയും ഏജന്റുമാരുടെയും സാന്നിധ്യത്തിൽ സീൽ ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കലക്ടർ. ജില്ലയിൽ ഒരു സ്ഥലത്തും വീണ്ടും വോട്ടെടുപ്പ് നടത്താൻ സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു.വോട്ടെണ്ണൽ കേന്ദ്രത്തിൽ ത്രിതല സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. 300 സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്, ഇതിനായി പ്രത്യേക കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്.
നിരീക്ഷണ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും കലക്ടർ പവൻകുമാർ പറഞ്ഞു.രാഷ്ട്രീയ പാർട്ടികളുടെ ഏജന്റുമാർക്ക് വോട്ടെണ്ണൽ കാണാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കോയമ്പത്തൂർ ജില്ലയിലെ പത്ത് നിയമസഭ മണ്ഡലങ്ങളിലും സമാധാനപരമായാണ് വോട്ടെടുപ്പ് നടന്നത്.കോയമ്പത്തൂർ ജില്ലയിൽ ഏകദേശം 84.76 ശതമാനം വോട്ട് രേഖപ്പെടുത്തി. ജില്ലയിൽ കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് സുലൂർ നിയമസഭ മണ്ഡലത്തിലാണ് -88.31 ശതമാനം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ടുകൾ ഇത്തവണ രേഖപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.