wdr Prathi Suresh Kumar സുരേഷ് കുമാർ വണ്ടൂർ: 17കാരനായ മകനെ മദ്യലഹരിയിൽ വെട്ടിപ്പരിക്കേൽപിച്ച പിതാവ് പിടിയിൽ. തിരുവാലി പുന്നപ്പാല കുന്നുമ്മൽ ഹൗസിൽ സുരേഷ് കുമാറിനെയാണ് (49) വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന സുരേഷ് ഭാര്യയും മകളുമായി വഴക്കിടൽ പതിവാണ്. കത്തികൊണ്ട് തലയിൽ വെട്ടേറ്റ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ 12 തുന്നുകളുണ്ട്. കൂലിപ്പണിക്കാരനായ പ്രതി പുന്നപ്പാലയിലെ ഭാര്യവീട്ടിലാണ് താമസം. കുട്ടികളെ ഉപദ്രവിക്കൽ, വധശ്രമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.