ബിഫാം സീറ്റുകളിലേക്ക് കൗൺസിലിങ്​ നാളെ

പെരിന്തൽമണ്ണ: എം.ജി.എം (മാർ ഗ്രിഗോറിയസ് മെമ്മോറിയൽ) ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്‍റെ കീഴിൽ കണ്ണൂർ, മലപ്പുറം ജില്ലകളിൽ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെയും കേരള യൂനിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്‍റെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഫാർമസി കോളജുകളിൽ കൗൺസിലിങ്​ ജനുവരി 18ന്​ നടക്കും. ഗവൺന്മെന്റ് അലോട്ട്ന്റിന് ശേഷം ഒഴിവ്​ വന്ന ബിഫാം സീറ്റുകളിലേക്കുള്ള കൗൺസിലിങ്ങാണ്​ രാവിലെ 9.30 മുതൽ 2.00 വരെ തിരൂർ റെയിൽവേ സ്റ്റേഷന്​ എതിർവശത്തെ കോണ്ടിനെണ്ടോ ഹോട്ടലിൽ നടത്തുക. താൽപര്യമുള്ള വിദ്യാർഥികൾ www.mgmtc.in ൽ ഓൺലൈനായി അപേക്ഷിച്ച് രക്ഷിതാക്കളോടൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. എം.ജി.എം കോളജ് ഓഫ് ഫാർമസി, പിലാത്തറ, കണ്ണൂർ, എം.ജി.എം. ടെക്നോളജിക്കൽ കാമ്പസ് (കൊച്ചിൻ കോളേജ് ഓഫ് എഞ്ചിനിയറിങ്​ ആൻഡ്​ ടെക്നോളജി), വളാഞ്ചേരി, മലപ്പുറം, എം.ജി.എം കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്, പാമ്പാക്കുട, എറണാകുളം എന്നിവിടങ്ങളിലാണ്​ സീറ്റൊഴിവ്​. ഡിഫാം മാനേജ്‌മൻെറ്​ കോട്ടയിൽ ഒഴിവുള്ള സീറ്റുകളിലേക്കും കൗൺസിലിങ്​ നടക്കും. വിവരങ്ങൾക്ക് 7902 99 3111.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.