മകരം പത്ത് മഹോത്സവത്തിന് കൊടിയേറി ആനക്കര: വള്ളുവനാട്ടിലെ പ്രസിദ്ധമായ പോട്ടൂര്‍ ശ്രീധര്‍മശാസ്ത്ര ക്ഷേത്രത്തിലെ മകരം പത്ത് മഹോത്സവത്തിന് കൊടിയേറി. നാട്ടുകാരുടെ നേതൃത്വത്തിലാണ് കൊടിയേറ്റം നടന്നത്. രാവിലെ അഭിഷേകം, ഗണപതിപൂജ, ഉഷപൂജ എന്നിവക്കുശേഷമാണ് കൊടിയേറ്റം. വൈകീട്ട് ദീപാരാധനക്കുശേഷം ചുറ്റിവിളക്ക്, അത്താഴപൂജ എന്നിവയോടെ സമാപനമായി. മകര ചൊവ്വ ദിവസം രാവിലെ വിശേഷാല്‍ പൂജകളോടെ തുടക്കമാകും. ഉച്ചക്കുശേഷം പൂതന്‍കളി, മുല്ലപന്തല്‍ വേല, വൈകീട്ട് ദീപാരാധനക്കുശേഷം ശുകപുരം രഞ്ജിത്തിന്റെ നേതൃത്വത്തില്‍ തായമ്പക എന്നിവ ഉണ്ടാകും. 24നാണ് പ്രസിദ്ധമായ മകരം പത്ത് മഹോത്സവം നടക്കുക. Pew ank (മകരം )( പോട്ടൂര്‍ മകരം പത്ത് മഹോത്സവത്തിന് നാട്ടുകാരുടെ നേതൃത്വത്തില്‍ കൊടിയേറ്റുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.