ദുരൂഹ സാഹചര്യത്തില്‍ മരിച്ചയാളുടെ സ്കൂട്ടര്‍ കണ്ടെത്തി

ആനക്കര: പറക്കുളത്ത് കമ്പനിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അങ്ങാടിപ്പുറം സ്വദേശിയുടെ സ്കൂട്ടര്‍ കണ്ടെത്തി. ആനക്കരയിലെ വര്‍ക്ക് ഷോപ്പില്‍ ഉണ്ടെന്ന വിവരം ലഭിച്ചതോടെ തൃത്താല പൊലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് കമ്പനിയുടെ മുന്‍ ഉടമയെ പ്രവര്‍ത്തനരഹിതമായ സ്ഥാപനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടര്‍ കാണാതായത് സംശയത്തിനിടയാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.