ജില്ലയിൽ നാലിടത്ത് വൈദ്യുത വാഹനങ്ങൾക്ക് ചാർജിങ് സ്റ്റേഷൻ കൂറ്റനാട്: ജില്ലയിൽ വൈദ്യുത വാഹനങ്ങൾക്കായി നാല് ചാർജിങ് സ്റ്റേഷനുകൾകൂടി വരുന്നു. കെ.എസ്.ഇ.ബിയും പൊതുമേഖല സ്ഥാപനമായ അനർട്ടുമാണ് സ്റ്റേഷനുകൾ തുടങ്ങുന്നത്. കാഞ്ഞിരപ്പുഴ ഡാമിനോടു ചേർന്നുള്ള ഏക ചാർജിങ് സ്റ്റേഷനാണ് ജില്ലയിൽ ഇപ്പോഴുള്ളത്. കുളപ്പുള്ളി, കൂറ്റനാട്, വടക്കഞ്ചേരി, നെന്മാറ എന്നിവിടങ്ങളിലാണ് പുതിയ സ്റ്റേഷനുകൾ തുടങ്ങുക. ഇതിൽ കുളപ്പുള്ളിയിലേതിന്‍റെ പണി പൂർത്തിയായിട്ടുണ്ട്. മറ്റിടങ്ങളിലും പൂർത്തിയാക്കി മാർച്ച് മാസത്തോടെ പ്രവർത്തനം തുടങ്ങാനാണ് കെ.എസ്.ഇ.ബിയുടെ പദ്ധതി. ഇവിടങ്ങളിൽ ആറ് ചാർജിങ് പോയൻറുകളാണുണ്ടാവുക. വലിയ കാറുകൾക്കും പഴയ വൈദ്യുത വാഹനങ്ങൾക്കും ഇരുചക- മുച്ചക്ര വാഹനങ്ങൾക്കും പ്രത്യേകം പോയന്‍റുകളുണ്ടാകും. യൂറോപ്യൻ മാതൃകയിൽ ഫാസ്റ്റ് ചാർജിങ് സംവിധാനമാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. യൂനിറ്റിന് 15.34 രൂപയാണ് ഈടാക്കുക. ഇലക്ട്രിഫൈ ആപ്പുപയോഗിച്ചാണ് പണമടക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.