മണ്ണമ്പറ്റ അക്വാഡക്റ്റ് മദ്യപാനികളുടെ താവളമാകുന്നെന്ന് ശ്രീകൃഷ്ണപുരം: മദ്യപാനികളെകൊണ്ട് പൊറുതിമുട്ടി മണ്ണമ്പറ്റ പാർത്തല അക്വാഡക്റ്റ്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെയാണ് സാമൂഹിക വിരുദ്ധരും മദ്യപാനികളും ഇവിടെ തമ്പടിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ആറ് മാസം മുമ്പ് മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിൽ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ഇവിടെ കൊലപാതകവും നടന്നിരുന്നു. മദ്യപിക്കുന്നതിനിടെ പാലത്തിൽ നിന്ന് വീണ് യുവാവ് മരണപ്പെട്ടതും വാർത്തയായിരുന്നു. പരിസരത്ത് വീടുകളോ ജനവാസമോ ഇല്ലാത്തതിനാൽ പാലത്തിനടിയിൽ ബഹളമുണ്ടായാലും പുറത്തറിയില്ല. സമീപവാസികളായ ആളുകൾ പോലും ഭയന്ന് ഇതുവഴി സഞ്ചരിക്കാറില്ല. പ്രദേശത്ത് പോലീസ് പരിശോധന ഊർജിതമാക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.