പൈപ്പ് സ്ഥാപിക്കാൻ പൊളിച്ച റോഡിൽ ദുരിത യാത്ര പാലക്കാട്: മലമ്പുഴയിൽ ജല അതോറിറ്റി പൊളിച്ച റോഡ് പൂർവസ്ഥിതിയിലാക്കാത്തതിനാൽ സഞ്ചാരികൾ ദുരിതത്തിൽ. പ്രധാന പാതയിലെ കുഴി മൂടാത്തതിനാൽ ഇതിലൂടെയുള്ള ഗതാഗതം പ്രയാസത്തിലാണ്. ജല അതോററ്റിയാണ് മാസങ്ങൾക്ക് മുമ്പ് പൈപ്പ് സ്ഥാപിക്കാനായി മലമ്പുഴ കഞ്ചിക്കോട് റോഡ് പൊളിച്ചത്. റോഡിന് സമാന്തരമായി 100 മീറ്ററോളം റോഡ് പൊളിച്ച് പൈപ്പ് സ്ഥാപിച്ചെങ്കിലും റോഡ് റീ ടാറിങ് നടത്തി പൂർവ സ്ഥിതിയാക്കിയില്ല. മലമ്പുഴയിലെത്തുന്ന വിനോദ സഞ്ചാരികൾ റോക്ക് ഗാർഡൻ, ആർട്ട് ഗാലറി, കെ.ടി.ഡി.സി എന്നിവിടങ്ങളിലേക്ക് പോകുന്നത് ഇതിലൂടെയാണ്. കഞ്ചിക്കോട് ഭാഗത്ത് നിന്ന മലമ്പുഴയിലേക്ക് എത്തുന്നതും ഇതിലെയാണ്. ദിവസേന നിരവധി വാഹനങ്ങൾ എത്തുന്ന റോഡ് ടാറിങ് നടത്തണമെന്നാണ് ആവശ്യം. (പടം. PEW PKD PIPE. പൈപ്പ് സ്ഥാപിക്കാൻ പൊളിച്ച മലമ്പുഴ റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.