ബൈക്കും പിക്​അപ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

കോട്ടായി സ്വദേശിക്കാണ്​ പരിക്കേറ്റത്​ പിരായിരി: ബൈക്കും പിക്​അപ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കോട്ടായി സ്വദേശിയുടെ തലയിൽ ഗുരുതര പരി​ക്കേറ്റു. കോട്ടായി ഓടനൂർ കൊല്ലങ്കോട്ടുകളം പാറക്കൽപറമ്പ് വേലായുധന്‍റെ മകൻ സുരേഷ്​ കുമാറിനാണ്​ (45) പരിക്കേറ്റത്​. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 8.45ന് പിരായിരി കൃഷ്ണ റോഡിലാണ് അപകടം. PE- PRY12: പിരായിരി കൃഷ്ണ റോഡിൽ പിക്​അപ് വാനുമായി കൂട്ടിയിടിച്ച് തകർന്ന ബൈക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.