പാലക്കാട്: 'കാൽപനികതയുടെ പഴങ്കഥകളല്ല; നീതിയുടെ പോരിടങ്ങളാണ് കലാലയങ്ങൾ' തലക്കെട്ടിൽ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി കാമ്പസ് പ്രവർത്തകർക്കായി പാലക്കാട് മോഡൽ ഹൈസ്കൂളിൽ ഏകദിന പഠനക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന കാമ്പസ് സെക്രട്ടേറിയറ്റംഗം പി. ഫസ്‌ലുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്‍റ് ഹിബ തൃത്താല അധ്യക്ഷത വഹിച്ചു. സംസ്ഥാന കാമ്പസ് സെക്രട്ടേറിയറ്റംഗങ്ങളായ ആദിൽ അലിയും സമീഹയും വിദ്യാർഥികളുമായി സംവദിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ.എം. സാബിർ അഹ്സൻ, സെക്രട്ടറി സാബിത് മേപ്പറമ്പ്, പാലക്കാട് മണ്ഡലം പ്രസിഡന്‍റ് ത്വാഹ മുഹമ്മദ്, ജില്ല കാമ്പസ് സെക്രട്ടേറിയറ്റംഗങ്ങളായ ഷബ്നം പി. നസീർ, ബദ്റുസമാൻ, അഫ്ലഹ, സി.ജെ. സുബൈർ, ഷിബിൻ പട്ടാമ്പി തുടങ്ങിയവർ സംസാരിച്ചു. pew pkd06 ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി കാമ്പസ് പ്രവർത്തകർക്കായി സംഘടിപ്പിച്ച ഏകദിന പഠനക്യാമ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.