മങ്കര പൊലീസ് പിടികൂടിയ വാഹനങ്ങൾ കാടുമൂടി നശിക്കുന്നു

30 വർഷം മുമ്പ്​ പിടിച്ചിട്ട വാഹനങ്ങൾ വരെ ഇതിലുണ്ട് പത്തിരിപ്പാല: വിവിധ കേസുകളിൽ മങ്കര പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ പാതയോരത്ത്​ കാടുമൂടി തുരുമ്പെടുത്ത് നശിക്കുന്നു. മങ്കര-കാളികാവ് റോഡിൽ പൊലീസ് സ്റ്റേഷന് സമീപമാണ് ഇരുപതിലേറെ വാഹനങ്ങൾ സ്ഥലംമുടക്കിയായി കിടക്കുന്നത്. 30 വർഷം മുമ്പ്​ പിടിച്ചിട്ട വാഹനങ്ങൾ വരെ ഇതിലുണ്ട്. മിക്കതും കാടുമൂടി. ചിലത്​ ഭാഗികമായി മണ്ണിനടിയിലായി. ഓട്ടോറിക്ഷ മുതൽ ടിപ്പർ വരെ ഇവിടെ ദ്രവിച്ച് തുരുമ്പെടുത്ത് കിടക്കുന്നുണ്ട്​. ഇടുങ്ങിയ പാതയിൽ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ അപകട സാധ്യതയേറെയാണ്. ഓരോ വാഹനത്തിലും രണ്ടാൾ ഉയരത്തിൽ കാടുമൂടി കിടപ്പുണ്ട്. കൊതുക് ശല്യവും രൂക്ഷമാണ്. ഇഴജന്തുക്കളുടെയും താവളമായി വാഹനങ്ങൾ മാറി. കൂടാതെ മോഷ്ടാക്കൾക്ക് ഒളികേന്ദ്രവും കൂടിയായി വാഹനങ്ങൾ മാറി. വാഹനങ്ങൾ പാതയോരത്തുനിന്ന്​ നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും പരാതി നൽകിയിരുന്നു. വാഹനങ്ങൾ നീക്കാൻ ജില്ല ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടണമെന്ന് മങ്കര പഞ്ചായത്ത് സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ഇ.പി. സുരേഷ് ആവശ്യപ്പെട്ടു. ചിത്രം - PEW PTPL 1 മങ്കര പൊലീസ് പിടിച്ചിട്ട മൂന്ന് ലോറികൾ കാടുമൂടി നശിച്ച നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.