പുലാപ്പറ്റ: അഴിയന്നൂർ കുനിപ്പാറയിൽ നിർമിക്കുന്ന ഐ.എൻ.ടി.യു.സി-കോൺഗ്രസ് ഓഫിസ് കെട്ടിടത്തിന് ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ് മനോജ് ചിങ്ങന്നൂർ ശിലാസ്ഥാപനം നിർവഹിച്ചു. ജോജോ പൂമരത്തിങ്കൽ അധ്യക്ഷത വഹിച്ചു. ഓഫിസ് നിർമാണത്തിനുള്ള ആദ്യസംഭാവന മുരളീകൃഷ്ണൻ അമ്പലമാട്ടിൽനിന്ന് മനോജ് ചിങ്ങന്നൂർ ഏറ്റുവാങ്ങി. പുലാപ്പറ്റ മണ്ഡലം പ്രസിഡന്‍റ് പി.എ. കമറുദ്ദീൻ, ഉദയൻ, കൃഷ്ണദാസൻ, ബലദേവ ഗുപ്തൻ, ആന്‍റണി, വി.എൻ. കൃഷ്ണൻ, കെ.എ. ബാലകൃഷ്ണൻ, ഗിരിജ, ചന്ദ്രൻ, സുരേഷ് പുലത്തോട്ടിൽ, സുരേന്ദ്രൻ, സുരേഷ് ബാബു എന്നിവർ സംസാരിച്ചു. KL KDINTUC കുനിപ്പാറയിൽ ഐ.എൻ.ടി.യു.സി-കോൺഗ്രസ് ഓഫിസിന് ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ് മനോജ് ചിങ്ങന്നൂർ ശിലയിടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.