മലപ്പുറം: കോവിഡ് മൂലം മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം ലഭിക്കാൻ അപേക്ഷയോടൊപ്പം ആവശ്യമായ പ്രധാനരേഖ മരണ സർട്ടിഫിക്കറ്റെന്ന് സർക്കാർ അറിയിച്ചതോടെ രേഖകൾക്കായി ആശുപത്രികൾ കയറിയിറങ്ങുകയാണ് ബന്ധുക്കൾ. മരിച്ചയാളുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ചത് 50,000 രൂപയാണ്. കൂടാതെ ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്ക് 5000 രൂപ വീതം 36 മാസവും ലഭിക്കും. മരിച്ചയാളുടെ സർട്ടിഫിക്കറ്റ്, അപേക്ഷകന്‍റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകൾ റിലീഫ് കേരള എന്ന വെബ്സൈറ്റുകളിലൂടെയും അക്ഷയ കേന്ദ്രങ്ങൾ വഴിയും വില്ലേജ് ഓഫിസുകളിൽ നേരിട്ടും സമർപ്പിക്കാമെന്നാണ് പത്രപരസ്യത്തിൽ പറയുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച മലപ്പുറം സ്വദേശിയുടെ മകൻ കഴിഞ്ഞ നവംബറിൽ സാക്ഷ്യപത്രത്തിന് അപേക്ഷിച്ചിട്ടുണ്ടെങ്കിലും ഇതുവരെ തയാറായിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. കൊലപാതകം, ആത്മഹത്യ, അപകടം സംഭവിച്ചുള്ള മരണങ്ങൾ ഒഴികെ കോവിഡ് ബാധിച്ച് ഒരുമാസത്തിനുള്ളിൽ മരിച്ചാൽ കോവിഡ് മരണമായി കണക്കാക്കണമെന്ന് സുപ്രീംകോടതി വിധിയുണ്ട്. പോസിറ്റിവായ തീയതിയും മരണം സംഭവിച്ച തീയതിയും ഒത്തുനോക്കിയാൽതന്നെ ഇക്കാര്യം തീരുമാനിക്കാമെന്നിരിക്കേയാണ് സർട്ടിഫിക്കറ്റുകളുടെ പേരിൽ ആശ്രിതരെ വട്ടംകറക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് മരണ സർട്ടിഫിക്കറ്റ് ലഭിക്കാൻ രണ്ടാഴ്ചക്കു മുകളിൽ സമയമെടുക്കും. തുടർന്ന് ഡെത്ത് ഇൻഫർമേഷൻ പോർട്ടലിൽ ഇവ രേഖപ്പെടുത്തണം. ഈ പോർട്ടലിലെ ലിസ്റ്റിൽ ഉൾപ്പെട്ടാലും സാക്ഷ്യപത്രം ലഭിക്കാൻ മരണം സംഭവിച്ച ആശുപത്രികളെ ബന്ധപ്പെടണം. ഇൗ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ അപ്പീൽ നൽകണം. എല്ലാ നടപടിക്രമങ്ങളും പൂർത്തിയായാൽ അപ്പീൽ നൽകിയവരുടെ അപേക്ഷ ഡി.എം.ഒ ഓഫിസിലേക്ക് അയക്കും. ഡി.എം.ഒ ഉൾപ്പെടുന്ന സമിതിയാണ് മരണസാക്ഷ്യപത്രം അനുവദിക്കുന്നത്. തുടർന്ന് റവന്യൂ വകുപ്പാണ് ധനസഹായം അനുവദിക്കുന്നത്. കെ.എം.എം. അസ്ലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.