രേഖകൾ ഹാജരാക്കണം

കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിൽ വിധവ- അവിവാഹിത പെൻഷൻ കൈപ്പറ്റുന്ന 60 വയസ്സിന്​ താഴെയുള്ള എല്ലാ ഗുണഭോക്താക്കളും പുനർവിവാഹം/ വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫിസറുടെ അഥവാ വില്ലേജ് ഓഫിസറിൽ കുറയാതെയുള്ള റവന്യൂ അധികാരികൾ നൽകുന്ന സർട്ടിഫിക്കറ്റ് ഡിസംബർ 31നകം പഞ്ചായത്ത് ഓഫിസിൽ ഹാജരാക്കണം. അല്ലാത്തപക്ഷം പെൻഷൻ ലഭിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു. സൈക്കോളജിസ്​റ്റ്​ ഒഴിവ് കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്ത് ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ മാനസികാരോഗ്യ സ്പെഷലിസ്​റ്റിനെ ദിവസ വേതനത്തിൽ നിയമിക്കുന്നതിന് ചൊവ്വാഴ്ച രാവിലെ 11ന്​ ശിരുവാണി ജങ്​ഷനിലുള്ള ഹോമിയോ ഡിസ്‌പെൻസറിയിൽ അഭിമുഖം നടക്കും. യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 94477 17907.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.