കാഡ കനാൽ തകർന്നു

കോട്ടായി: 30 വർഷം മുമ്പ് നിർമിച്ച കാഡ കൈകനാൽ അറ്റകുറ്റപ്പണിയില്ലാതെ തകർന്നതോടെ കർഷകർ ആശങ്കയിൽ. കോട്ടായി വലിയപറമ്പ് ഭാഗത്തെ മലമ്പുഴ കനാലിനോട് അനുബന്ധമായ കാഡ കൈകനാലാണ് പൂർണമായും തകർന്നത്​. തകർന്നുകിടക്കുന്നതിനാൽ കനാലിൽ വെള്ളം തുറന്നുവിട്ടാൽ പാടശേഖരങ്ങളിലേക്കെത്താറില്ലെന്നും പൊട്ടിപ്പൊളിഞ്ഞ ഭാഗത്ത്​ കൂടെ ഒഴുകി റോഡിലും മറ്റും കെട്ടിനിൽക്കുകയാണ്​ പതിവെന്നും കർഷകർ പറയുന്നു. പതിറ്റാണ്ടുകളായി തകർന്നുകിടക്കുന്ന കാഡ കനാൽ അറ്റകുറ്റപ്പണി നടത്തി ശരിയാക്കണമെന്ന് നിരന്തരം കർഷകർ ആവശ്യപ്പെടാറുണ്ടെങ്കിലും അധികൃതർ ഇക്കാര്യം അവഗണിക്കുകയാണെന്ന് പരാതിയുയരുന്നു. കാഡ കനാൽ ആയതിനാൽ നവീകരണ പ്രവൃത്തി നടത്തേണ്ടത് പഞ്ചായത്താണെന്നാണ് ജലസേചന വകുപ്പ്​ അധികൃതർ പറയുന്നത്. പടം PE- PRY - 2 കോട്ടായി, ഓടനൂർ വലിയപറമ്പിൽ തകർന്നുകിടക്കുന്ന കാഡ കൈകനാൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.