മാത്തൂർ: ഡിസംബർ ഏഴിന് നടക്കുന്ന കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിലെ ചുങ്കമന്ദം ഡിവിഷൻ ഉപതെരഞ്ഞെടുപ്പിന് യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി സ്ഥാനാർഥികൾ വോട്ടഭ്യർഥനയിൽ സജീവമായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച സി.പി.എമ്മിലെ ഹരിയുടെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മാത്തൂർ പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, 10, 11, 12, 13, 15 എന്നീ വാർഡുകൾ ഉൾക്കൊള്ളുന്നതാണ് ചുങ്കമന്ദം ബ്ലോക്ക് ഡിവിഷൻ. സി.പി.എമ്മിലെ സി. സോമദാസാണ് എൽ.ഡി.എഫ് സ്ഥാനാർഥി. സി.എം.പി ജില്ല സെക്രട്ടറി പി. കലാധരനാണ് വീണ്ടും യു.ഡി.എഫിന് വേണ്ടി കളത്തിൽ. ബി.ജെ.പി സ്ഥാനാർഥി കെ. ബിനോജും മത്സര രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.