പട്ടാമ്പി: വഖ്‌ഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരെ 30ന് പട്ടാമ്പിയിൽ റാലി നടത്താനും താലൂക്ക് ഓഫിസ് പരിസരത്ത് പ്രതിഷേധ സംഗമം സംഘടിപ്പിക്കാനും നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചു. കെ.പി. വാപ്പുട്ടി അധ്യക്ഷത വഹിച്ചു. കർഷക സമരത്തിന് ഐക്യദാർഢ്യം പട്ടാമ്പി: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടതുസംയുക്ത കർഷക സമിതി പട്ടാമ്പി സബ് പോസ്റ്റ് ഓഫിസ് മാർച്ചും ധർണയും സംഘടിപ്പിച്ചു. മേലെ പട്ടാമ്പിയിൽനിന്ന് ആരംഭിച്ച മാർച്ച് സബ് പോസ്റ്റ് ഓഫിസിനുമുന്നിൽ സമാപിച്ചു. തുടർന്നു നടന്ന ധർണ മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏരിയ പ്രസിഡൻറ് പി.എം. വാസുദേവൻ അധ്യക്ഷനായി. കർഷക സംഘടന നേതാക്കളായ എം. ശങ്കരൻ കുട്ടി, എം.എൻ. കരുണാകരൻ, സി.എം. നീലകണ്ഠൻ, പി. സുന്ദരൻ, എം.ആർ. ജയശങ്കർ എന്നിവർ സംസാരിച്ചു. സെക്കുലര്‍ ഫുഡ് ഫെസ്റ്റ് പട്ടാമ്പി: എ.ഐ.വൈ.എഫ് പട്ടാമ്പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഭക്ഷണത്തിന് പക്ഷമില്ല' മുദ്രാവാക്യമുയർത്തി സെക്കുലര്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ലീന ടീച്ചർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സജിത് ശ്രീധരൻ അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി സിറാജ് സ്വാഗതം പറഞ്ഞു. ബിജു സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.