ഹയർ സെക്കൻഡറി വിദ്യാർഥി സംഗമം

പട്ടാമ്പി: എം.എസ്.എം ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ ആമയൂരിൽ നടന്ന ഹയർ സെക്കൻഡറി സ്​റ്റുഡൻറ്​സ്​ കോൺഫറൻസ്​ ഹൈസക് എൻ.കെ. അബ്​ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മുഹ്​സിൻ എം.എൽ.എ മുഖ്യാതിഥിയായി. എം.എസ്.എം ജില്ല ​പ്രസിഡൻറ്​ അബ്​ദുൽ വാജിദ് ഒറ്റപ്പാലം അധ്യക്ഷത വഹിച്ചു. പി.കെ. മുഹമ്മദ് അക്തർ, ആദിൽ ഹുസൈൻ ഫാറൂഖി, അബ്​ദുസ്സമദ് ചളവറ തുടങ്ങിയവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ ജലീൽ മദനി വയനാട്, ഇസ്മായിൽ കരിയാട്, എ.ആർ. നബീൽ മുഹമ്മദ്, ഫൈസൽ നന്മണ്ട തുടങ്ങിയവർ ക്ലാസെടുത്തു. ചർച്ചക്ക് ജസീം സാജിദ്, ആദിൽ നസഫീ മങ്കട എന്നിവർ നേതൃത്വം നൽകി. ഫോട്ടോ PEWPTB 0286 പാലക്കാട്‌ ജില്ല ഹയർ സെക്കൻഡറി വിദ്യാർഥി സമ്മേളനം കെ.എൻ.എം സംസ്ഥാന സെക്രട്ടറി എൻ.എം. അബ്​ദുൽ ജലീൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.