വടക്കഞ്ചേരി: കാർഷികവിളകളുടെ മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന കമ്പനികൾക്ക് വൈദ്യുതി നിരക്കിൽ ഇളവ് അനുവദിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. മംഗലംഡാമിൽ ആരംഭിച്ച മന്ന മധുരം ജാക്ക് ഫ്രൂട്ട് കമ്പനി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലക്ക് നൽകുന്ന അതേ നിരക്കിൽ വൈദ്യുതി സബ്സിഡി മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്ന കമ്പനികൾക്കും നൽകും. മൂല്യവർധിത ഉൽപന്നങ്ങളുടെ ഗുണം കർഷകർക്കുകൂടി കിട്ടുന്ന നിലയിൽ ക്രമീകരണം ഉണ്ടാക്കണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ പാലക്കാട് രൂപത സഹായമെത്രാൻ മാർ പീറ്റർ കൊച്ചുപുരക്കൽ അധ്യക്ഷനായി. കെ.ഡി. പ്രസേനൻ എം.എൽ.എ മുഖ്യാതിഥിയായി. ചക്കയുടെ വിവിധ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിൻെറ ഭാഗമായാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു. (ചിത്രം :ഇമെയിൽ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.