കൃഷിയറിവ്​ യാത്രയുമായി വിദ്യാർഥികൾ

അലനല്ലൂർ: 'നെൽകൃഷിയെക്കുറിച്ചും കൊയ്ത്തിനെക്കുറിച്ചും അറിവുപകരുക' ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ്‌ യൂനിറ്റ്​ സംഘടിപ്പിച്ച കൃഷിയറിവ്​ യാത്ര വിദ്യാർഥികൾക്ക്‌ പുതിയ അനുഭവമായി. നാലുകണ്ടം ചേരിയാടൻ സൈതലവിയുടെ നെൽപാടത്താണ്​ 50​ എൻ.എസ്‌.എസ്‌ വളൻറിയർമാർ സന്ദർശനത്തിനെത്തിയത്​. നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ കർഷകരായ ചേരിയാടൻ സൈതലവി, അബ്​ദുസ്സലാം, ഹംസ എന്നിവർ വിശദീകരിച്ചു. കൊയ്ത്തിൽ വിദ്യാർഥികളും പങ്കാളികളായി. എൻ.എസ്‌.എസ്‌ പ്രോഗ്രാം ഓഫിസർ സി.ജി. വിപിൻ, സി. സിദ്ദീഖ്‌, സീന ആൻറണി, അർച്ചന, ആഷ്‌ലി ഷാജി, ജോയൽ ബേബി, അബന, ഫിദ നസ്രീൻ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: എടത്തനാട്ടുകര ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്‌.എസ്‌ യൂനിറ്റിന്​ കീഴിൽ സംഘടിപ്പിച്ച കൃഷിയാത്ര PEW ALN 1 Krishi arivu yathra.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.