വിദ്യാർഥികൾക്ക് കഥാമത്സരം

ഒറ്റപ്പാലം: എൻ.എസ്.എസ് കോളജ് മലയാളം വിഭാഗത്തിൻെറ നേതൃത്വത്തിൽ രാജലക്ഷ്‍മി സ്മാരക കലാലയ കഥാമത്സരം സംഘടിപ്പിക്കുന്നു. ഗവേഷകർ ഉൾപ്പെടെയുള്ള കോളജ് വിദ്യാർഥികൾക്ക് പങ്കെടുക്കാം. മലയാളത്തിൽ രചിച്ച ചെറുകഥകളാണ് പരിഗണിക്കുക. മികച്ച കഥക്ക് 3000 രൂപയും പ്രശസ്തിപത്രവും നൽകും. രചനകൾ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രത്തോടൊപ്പം ഡിസംബർ 20ന് മുമ്പായി അധ്യക്ഷ, മലയാള വിഭാഗം, എൻ.എസ്.എസ് കോളജ്, ഒറ്റപ്പാലം എന്ന വിലാസത്തിൽ അയക്കണം. കവറിന് പുറത്ത് 'രാജലക്ഷ്മി സ്മാരക കലാലയ കഥാമത്സരം' എന്ന് രേഖപ്പെടുത്തണം. ഫോൺ: 9895660728, 9446153629.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.