പാലക്കാട്: ജില്ലയിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കെ.എസ്.ആര്‍.ടി.സി നവംബര്‍ 14നാണ് ജില്ലയിലെ ആദ്യ ഉല്ലാസ യാത്രക്ക് തുടക്കമിട്ടത്. പാലക്കാട് - നെല്ലിയാമ്പതി ഉല്ലാസ യാത്രക്ക് ആദ്യദിനം മൂന്ന് ബസുകളിലായി 104 പേര്‍ പങ്കെടുത്തു. നവംബര്‍ 21നകം മൂന്ന് ദിവസങ്ങളിലായി നടത്തിയ ടൂര്‍ പാക്കേജില്‍ 10 ബസുകളിലായി 364 പേരാണ് പങ്കാളികളായതെന്ന് ജില്ല ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ ടി.എ. ഉബൈദ് അറിയിച്ചു. വരയാടുമല, സീതാര്‍കുണ്ട്, കേശവന്‍പാറ വ്യൂ പോയൻറുകള്‍, ഗവ. ഓറഞ്ചു ഫാം, പോത്തുപാറ ടീ എസ്റ്റേറ്റ്, പോത്തുണ്ടി ഡാം എന്നീ സ്ഥലങ്ങളിലേക്കുള്ള യാത്രയും പ്രഭാത ഭക്ഷണം, ഉച്ചയൂണ്, വൈകീട്ടുള്ള ചായ, ലഘുഭക്ഷണം ഉള്‍പ്പെടുന്ന പാക്കേജില്‍ ഒരാള്‍ക്ക് 600 രൂപയാണ് ഈടാക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ പാലക്കാട് - നെല്ലിയാമ്പതി ഉല്ലാസ യാത്ര വന്‍വിജയമായതോടെ കൂടുതല്‍ ടിക്കറ്റിതര വരുമാന സാധ്യതകളും കെ.എസ്.ആര്‍.ടി.സി പരിശോധിക്കുന്നുണ്ടെന്ന് ജില്ല ഓഫിസര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.