തച്ചനാട്ടുകര: ഉദ്യോഗസ്ഥ ക്ഷാമത്തിൽ വലഞ്ഞ് തച്ചനാട്ടുകര. ഇതോടെ പദ്ധതി പ്രവർത്തനങ്ങളെല്ലാം അവതാളത്തിലായ നിലയിലാണ്. മേഖലയിൽ ഒന്നരവർഷമായി കൃഷി ഓഫിസറില്ല. മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിലെ കൃഷി ഓഫിസർക്കാണ് തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് കൃഷി ഓഫിസിലെ അധിക ചുമതല. ഒരുവർഷമായി എൻജിനീയറില്ല. വെറ്ററിനറി ഡോക്ടർ സ്ഥലം മാറിപ്പോയി. രണ്ടുമാസത്തോളമായി ഇവിടെ വെറ്ററിനറി ഡോക്ടറില്ല. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ അധികച്ചുമതലയിൽ മണ്ണാർക്കാടാണ് പ്രവർത്തിക്കുന്നത്. ഒരു സ്ഥിരം ഓവർസിയർ മാത്രമാണുള്ളത്. ഒഴിവുകൾ ഉടൻ നികത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി.എം. സലീം ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.