കായികതാരത്തിന് അനുമോദനം

പട്ടാമ്പി: രാജസ്ഥാനിൽ നടന്ന നാഷനൽ സ്​റ്റുഡൻറ്​ ഗെയിംസിൽ ഫുട്​ബാളിൽ സ്വർണമെഡൽ നേടിയ കേരള ടീമംഗം സിയാദിനെ യൂത്ത് കോൺഗ്രസ്-കെ.എസ്.യു ഓങ്ങല്ലൂർ മണ്ഡലം കമ്മിറ്റി അനുമോദിച്ചു. കെ.എസ്.യു പാലക്കാട് ജില്ല ജനറൽ സെക്രട്ടറി ഷാഫി കാരക്കാട് ഹാരാർപ്പണം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡൻറ്​ ഫൈസൽ ഉപഹാരം നൽകി. യൂത്ത് കോൺഗ്രസ് നേതാവ് ഹാരിസ്, കെ.എസ്.യു നിയോജക മണ്ഡലം ഭാരവാഹികളായ റഹീസ്, നിഷാദ്, ആദിൽ പറമ്പിൽ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ : pewptb 0213 യൂത്ത് കോൺഗ്രസ്-കെ.എസ്.യു കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സിയാദിനെ അനുമോദിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.