കൺ​െവൻഷൻ നടത്തി

പാലക്കാട്: പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും പെയിൻ-പാലിയേറ്റിവ് പ്രോജക്ട് വാഹനങ്ങളിലെ ഡ്രൈവർമാരുടെ യൂനിയനായ പാലക്കാട് ജില്ല പെയിൻ ആൻഡ്​ പാലിയേറ്റിവ് പ്രോജക്ട് ഡ്രൈവേഴ്സ് യൂനിയൻ ജില്ല . സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എ. പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് പ്രോജക്ട് ഡ്രൈവർമാരുടെ ജോലി സ്ഥിരപ്പെടുത്തുക, ദിവസവേതനം ആയിരം രൂപയാക്കി വർധിപ്പിക്കുക തുടങ്ങിയവ കൺ​െവൻഷൻ സർക്കാറിനോടാവശ്യപ്പെട്ടു. യൂനിയൻ ജില്ല പ്രസിഡൻറ് സി.കെ. രമേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ആർ. മണികണ്ഠൻ സ്വാഗതവും ജോയൻറ്​ സെക്രട്ടറി സെയ്ത് മുസ്​തഫ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.