മണ്ണൂർ: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ നടപടിക്കെതിരെ മുസ്ലിം ലീഗ് മണ്ണൂരിൽ പ്രതിഷേധ ധർണ നടത്തി. ഗ്രാമപഞ്ചായത്ത് അംഗം വി.എം. അൻവർ സാദിക്ക് ധർണ ഉദ്ഘാടനം ചെയ്തു. നിലപാട് പിൻവലിച്ചില്ലെങ്കിൽ ലീഗ് സമരം ശക്തമാക്കുമെന്നും മുന്നറിയിപ്പ് നൽകി. മുസ്ലിം ലീഗ് പ്രസിഡൻറ് കെ.എം. അബ്ദുൽ ഹക്കിം അധ്യക്ഷനായി. ലീഗ് സെക്രട്ടറി കെ.പി. മുനീർ, പി.എം. മുഹമ്മദ് ഇക്ബാൽ, പഞ്ചായത്ത് അംഗം പി.യു. റജുല ടീച്ചർ, പി.എം. സുലൈമാൻ, സി.എച്ച്. ജബ്ബാർ, വി.എം. റസാഖ്, കെ.വൈ. ഷെഫീർ, ഉമറലി, കമറുദ്ദീൻ എന്നിവർ സംസാരിച്ചു. ചിത്രം - PEW PTPL1 വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട നടപടിക്കെതിരെ മുസ്ലിം ലീഗ് മണ്ണൂരിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.