കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ ബിരുദ, ബിരുദാനന്തര വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് 2025 - 26 അധ്യയന വർഷം വരെ അംഗീകാരം നൽകി യു.ജി.സി. 24 കോഴ്സുകൾക്ക് അംഗീകാരം നൽകാൻ കഴിഞ്ഞ മാസം യു.ജി.സി തീരുമാനിച്ചിരുന്നു. എന്നാൽ, എത്ര വർഷത്തേക്കാണെന്ന് അറിയിച്ചിരുന്നില്ല. യു.ജി.സിയുടെ പുതിയ തീരുമാനത്തോടെ കാലിക്കറ്റിലെ വിദൂര വിദ്യാഭ്യാസ കോഴ്സ് നടത്തിപ്പിനെക്കുറിച്ചുള്ള ആശങ്ക നീങ്ങി. ബി.എ ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബി, സംസ്കൃതം, അഫ്ദലുല്‍ ഉലമ, ബി.ബി.എ, ബി.കോം, എം.എ പ്രോഗ്രാമുകളായ ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്സ്, ഫിലോസഫി, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, അറബിക്, സംസ്കൃതം, എം.കോം എന്നിവക്കാണ് അംഗീകാരം. നേരത്തേയുണ്ടായിരുന്ന എം.എസ്സി, ബി.എസ്സി മാത്സ് കോഴ്സുകൾക്ക് അംഗീകാരം നൽകിയിട്ടില്ല. 2020 ജനുവരി വരെ 26 കോഴ്സുകൾക്കായിരുന്നു അംഗീകാരമുണ്ടായിരുന്നത്. 13 ബിരുദ പ്രോഗ്രാമുകളും 11 പി.ജി പ്രോഗ്രാമുകളും അടക്കമാണ് 24 പ്രോഗ്രാമുകൾക്ക് അംഗീകാരമായത്. സ്ഥിരം അധ്യാപകരും ഡയറക്ടറുമില്ലെന്ന കാരണത്താല്‍ കഴിഞ്ഞ വര്‍ഷം അംഗീകാരം നല്‍കിയിരുന്നില്ല. യു.ജി.സി ചൂണ്ടിക്കാട്ടിയ ന്യൂനതകള്‍ പരിഹരിച്ച് വീണ്ടും അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. തുടർന്ന് പ്രൈവറ്റ് രജിസ്ട്രേഷൻ രീതിയിലാണ് കോഴ്സുകൾ തുടങ്ങിയത്. ഈ കോഴ്സുകൾ ഇപ്പോഴും പ്രൈവറ്റ് രജിസ്ട്രേഷനിൽ തുടരുകയാണ്. വിദൂര വിദ്യാഭ്യാസ രീതിയിലേക്ക് മാറ്റാൻ അനുവാദം കിട്ടിയിട്ടില്ല. നിരവധി വിദ്യാർഥികൾക്ക് ഇൗ അധ്യയന വർഷം െറഗുലർ പഠനത്തിന് സീറ്റ് ഇല്ലായിരുന്നു. ഇവരെല്ലാം വിദൂര വിദ്യാഭ്യാസ കോഴ്സുകളെ ആശ്രയിക്കേണ്ടിവരും. പ്രവേശന നടപടികൾ ഉടൻ തുടങ്ങും. ഡിസംബർ 15ഓടെ പ്രവേശനം പൂർത്തിയാക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.