പാലക്കാട്: ഒലവക്കോട്ട് റെയിൽവേ കോളനിയിൽ പ്രവർത്തിക്കുന്ന മൾട്ടി ഡിസിപ്ലിനറി ഡിവിഷണൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ യുവാക്കൾക്ക് റെയിൽ കൗശൽ വികാസ് യോജനയുടെ കീഴിൽ മുന്നാഴ്ചത്തെ (100 മണിക്കൂർ) സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. പരിശീലനാർഥികൾ പത്താം ക്ലാസ് പാസായിരിക്കണം. തുടക്കത്തിൽ ഇലക്ട്രിക്കൽ ട്രേഡിൽ പതിനഞ്ചു പേർക്കാണ് ആർട്ടിസാൻ പരിശീലനത്തിനു അവസരം. പ്രായം 18 മുതൽ 35 വയസ്സ് വരെ. നവംബർ 28 വരെ അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ ആയി മാത്രം അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക് https://railkvy.indianrailways.gov.in. ഫോൺ:8289986828 9746763607
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.