പ്രവാസികള്‍ക്ക് സ്വയം തൊഴിൽ വായ്പ പദ്ധതി

പാലക്കാട്: ഒ.ബി.സി., മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരും വിദേശത്ത് ജോലി നഷ്​ടപ്പെട്ട് തിരിച്ചെത്തിയവരുമായവരിൽ നിന്ന്​ സ്വയം തൊഴില്‍ ബിസിനസ്സ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷ​ൻ റീ-ടേണ്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. നോര്‍ക്ക റൂട്ട്സ് ശിപാര്‍ശ ചെയ്യുന്ന പ്രവാസികള്‍ക്കാണ് പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നത്. ഇതിനുവേണ്ടി www.norkaroots.net ല്‍ NDPREM - Rehabilitation Scheme for Return NRKs ലിങ്കില്‍ പ്രവേശിച്ച് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തണം. ഇത്തരത്തില്‍ രജിസ്​റ്റര്‍ ചെയ്ത ശേഷം വായ്പ അപേക്ഷാ ഫോറം ലഭിക്കുന്നതിന് നോര്‍ക്ക റൂട്ട്സില്‍ നിന്ന്​ ലഭിക്കുന്ന ശിപാര്‍ശ കത്ത് സഹിതം കോര്‍പ്പറേഷ​ൻെറ ജില്ല, ഉപജില്ല ഓഫിസുകളെ സമീപിക്കാമെന്ന് മാനേജിങ്​ ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.ksbcdc.com ല്‍ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.