സർട്ടിഫിക്കറ്റ് പരിശോധന

മണ്ണാർക്കാട്: മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലെ കേന്ദ്രങ്ങളായ കുമരംപുത്തൂർ കല്ലടി ഹൈസ്‌കൂൾ, പൊറ്റശ്ശേരി ഗവ. ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ 2021 മേയ് മാസത്തിൽ നടന്ന കെ.ടെറ്റ് പരീക്ഷയിൽ വിജയിച്ചവരുടെ താഴെ പറയുന്ന തീയതികളിൽ നടക്കും. നവംബർ 11ന് കാറ്റഗറി 1, 12ന് കാറ്റഗറി 2, 15ന് കാറ്റഗറി 3, 16ന് കാറ്റഗറി 4. വിജയികളായവർ ഹാൾ ടിക്കറ്റി​ൻെറ അസ്സലും പകർപ്പും ഡൗൺ ലോഡ് ചെയ്തെടുത്ത പരീക്ഷ ഫലം യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും മാർക്ക് ഇളവോടെ വിജയിച്ചവരാണെങ്കിൽ ജാതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ 10.30നും വൈകുന്നേരം നാല്​ മണിക്കും ഇടയിൽ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ല ഓഫിസിൽ നേരിട്ട് ഹാജരാകണമെന്ന് മണ്ണാർക്കാട് ജില്ല വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.