കുടിനീരിന്​ പെടാപ്പാടുമായി പറക്കുന്ന് കോളനിവാസികൾ

പുലാപ്പറ്റ: കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് പറക്കുന്ന് കോളനിയിൽ കുടിനീരിനായി ജനങ്ങൾ നെട്ടോട്ടമോടുന്നു. കോളനിയിൽ മുമ്പുണ്ടായിരുന്ന മിനി കുടിവെള്ള വിതരണ പദ്ധതി പ്രവർത്തനം രണ്ടുവർഷം മുമ്പ​്​ നിലച്ചതോടെയാണ് ജനങ്ങളുടെ ദുരിതം തുടങ്ങിയത്. പദ്ധതിയുടെ മോട്ടോർ കേടായതാണ് പ്രശ്​നം. തുടർന്ന്​ പൊതുകിണറിൽനിന്ന് വെള്ളം കോരിയാണ്​ ഉപയോഗിക്കുന്നത്​. വഴിവിളക്കില്ലാത്ത കോളനിയിൽ രാത്രി കുടിനീരിനും മറ്റ് പ്രാഥമികാവശ്യങ്ങൾക്കും വെള്ളം കോരി കൊണ്ട് പോകുവാൻ ജനങ്ങൾ കഷ്​ടപ്പെടുകയാണ്. 12ഓളം വീട്ടുകാർ നിത്യേന കൂലി പണിയെടുത്ത് ഉപജീവനം നടത്തുന്നവരാണ്. പറക്കുന്ന് കോളനിയിലെ കുടിനീർ ക്ഷാമം പരിഹരിക്കണമെന്ന് പുലാപ്പറ്റ മണ്ഡലം കോൺഗ്രസ്​, യൂത്ത് കോൺഗ്രസ്​ കമ്മിറ്റികളുടെ യോഗം ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കാത്ത പക്ഷം സമരത്തിനിറങ്ങും. മണ്ഡലം പ്രസിഡൻറ്​ പി.എ. കമറുദ്ദീൻ, യൂത്ത് കോൺഗ്രസ് പ്രസിഡൻറ്​ സി. വിപിൻരാജ്, ഗോപാലൻ, ജനാർദനൻ, ശ്രീകാന്ത്, മുഹമ്മദ് എന്നിവർ സംസാരിച്ചു. പടം) KL KD Pulappatta 1 a കുടിവെള്ളം ചുമന്ന് വീടുകളിലെത്തിക്കുന്ന പറക്കുന്ന് കോളനിവാസികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.