പാലക്കാട്: തോലനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫുള്‍ടൈം സ്വീപ്പര്‍ തസ്തികയില്‍ ഒഴിവ്. ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ള എഴുത്തും വായനവും അറിയാവുന്നവര്‍ നവംബര്‍ ഒമ്പതിന് രാവിലെ 10.30ന് നടക്കുന്ന കൂടിക്കാഴ്ചക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് ഹെഡ്മാസ്റ്റര് അറിയിച്ചു. ----------------------- ട്യൂട്ടര്‍ നിയമനം പാലക്കാട്: ഷൊര്‍ണൂര്‍ നഗരസഭയുടെ കീഴില്‍ പരുത്തിപ്രയില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ഗവ. പ്രീ-മെട്രിക് ഹോസ്റ്റലില്‍ ഹൈസ്‌കൂള്‍ ക്ലാസുകളിലെ കണക്ക്, സോഷ്യല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളിലും യു.പി വിഭാഗത്തിലെ മൂന്ന് ഒഴിവുകളിലേക്കും ട്യൂട്ടര്‍മാരെ നിയമിക്കുന്നു. താൽപര്യമുള്ളവർ സ്വയം പൂരിപ്പിച്ച അപേക്ഷകള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നവംബര്‍ 16ന് വൈകീട്ട് അഞ്ചിനകം ഷൊര്‍ണൂര്‍ നഗരസഭ പട്ടികജാതി വികസന ഓഫിസില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ ഷൊര്‍ണൂര്‍ നഗരസഭ പട്ടികജാതി വികസന ഓഫിസില്‍ ലഭിക്കും. ഫോണ്‍: 8547630120. --------------- വയലിന്‍ െഗസ്റ്റ് െലക്ചറര്‍ ഒഴിവ് പാലക്കാട്: ചെമ്പൈ സ്മാരക ഗവ. സംഗീത കോളജില്‍ വയലിന്‍ വിഭാഗം െഗസ്റ്റ് െലക്ചററുടെ ഒഴിവ്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 17ന് രാവിലെ 10.30ന് അഭിമുഖത്തിന് കോളജില്‍ എത്തണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. ഫോണ്‍: 0491 2527437. ----------------- സീറ്റൊഴിവ് പാലക്കാട്: വാണിയംകുളം ഗവ. ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ ആൻഡ് ടെക്‌നോളജി ട്രേഡില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. മുമ്പ് അപേക്ഷിക്കാത്തവര്‍ ഉള്‍പ്പെടെ നവംബര്‍ ഒമ്പതിനകം ഐ.ടി.ഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. ഫോണ്‍: 0466 2227744. --------------- നീറ്റ്, കീം പരീക്ഷ പരിശീലനം പാലക്കാട്: പട്ടികവർഗ വികസന വകുപ്പ് സയന്‍സ്, കണക്ക് വിഷയങ്ങളെടുത്ത് 2020ലെയും 2021ലെയും പ്ലസ് ടു പരീക്ഷ വിജയിച്ച പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/എന്‍ജിനീയറിങ് പ്രവേശനത്തിനായുള്ള 2022ലെ നീറ്റ്, കീം പ്രവേശന പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ, രക്ഷിതാവിൻെറ സമ്മതപത്രം, ഫോണ്‍ നമ്പര്‍, പ്ലസ് ടു പരീക്ഷ സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം പാലക്കാട് പട്ടികവര്‍ഗ വികസന ഓഫിസ്/ചിറ്റൂര്‍, കൊല്ലങ്കോട്, പാലക്കാട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകളില്‍ നവംബര്‍ 12ന് വൈകീട്ട് അഞ്ചിനകം ലഭ്യമാക്കണമെന്ന് പട്ടികവര്‍ഗ വികസന ഓഫിസര്‍ അറിയിച്ചു. പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് ലാപ്‌ടോപ്പ്/സ്മാര്‍ട്ട് ഫോണ്‍/ഇന്‍ര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമായിട്ടുള്ളവരാകണം. ഫോണ്‍: 0491 2505383. ---------------- ഡ്രാഫ്റ്റ്്സ്മാന്‍ നിയമനം പാലക്കാട്: ചിറ്റൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഡ്രാഫ്റ്റ്സ്മാനെ താത്ക്കാലികമായി നിയമിക്കുന്നു. മെക്കാനിക്കല്‍ എന്‍ജിനിയറിങ് ഡിപ്ലോമയാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി നവംബര്‍ 10ന് രാവിലെ 11ന് കൂടിക്കാഴ്ചക്ക് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എത്തണമന്ന് സൂപ്രണ്ട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.