കുട്ടികളെ കാണാതായ സംഭവം: അന്വേഷണം തമിഴ്നാട്ടിലേക്ക്​

ആലത്തൂർ: ഇരട്ട സഹോദരിമാരെയും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളെയും ആലത്തൂരിൽ കാണാതായ സംഭവത്തിൽ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. ഗോവിന്ദാപുരം ചെക്ക് പോസ്​റ്റ്​ വഴി പോയതായുള്ള വിവരത്തി​ൻെറ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടിലും അന്വേഷണം ഊർജിതമാക്കിയത്. ഒരേ സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന വിദ്യാര്‍ഥികളെയാണ് ബുധനാഴ്ച മുതൽ കാണാതായത്. ഇവര്‍ പാലക്കാട് ബസ് സ്​റ്റാന്‍ഡിലൂടെ നടക്കുന്നതി‍ൻെറ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഒരാളുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുവെങ്കിലും പാലക്കാട് മുതൽ അത് സ്വിച്ച് ഓഫാണ്. കുട്ടികൾ എന്തിനാണ് വീട് വിട്ടിറങ്ങിയതെന്നോ എവിടേക്കാണ് പോകുന്നതെന്നോ സംബന്ധിച്ച് വിവരമൊന്നുമില്ല. സി.സി.ടി.വി ദൃശ്യങ്ങളും അതിൽ കാണുന്ന സ്ഥലങ്ങളേയും അടിസ്ഥാനമാക്കിയും അന്വേഷണം നടക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.