ആലത്തൂരിൽ സഹപാഠികളായ നാലു വിദ്യാർഥികളെ കാണാതായി

ആലത്തൂർ: ഇരട്ട സഹോദരികളടക്കം ഒരേ ക്ലാസിൽ പഠിക്കുന്ന നാലു​ വിദ്യാർഥികളെ കാണാതായതായി പരാതി. ആലത്തൂരിലെ സ്വകാര്യ സ്​കൂളിൽ ഒമ്പതാം തരത്തിൽ പഠിക്കുന്ന വിദ്യാർഥികളെയാണ്​ കാണാനില്ലെന്ന്​ കാണിച്ച്​ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്​. ഇരട്ട സഹോദരിമാരേയും രണ്ട് ആൺകുട്ടികളേയുമാണ്​ കാണാതായിരിക്കുന്നത്​. ബുധനാഴ്​ച രാവിലെ 11ഒാടെ ആൺകുട്ടികളേയും ഉച്ചകഴിഞ്ഞ് രണ്ടിനും അഞ്ചിനുമിടയിൽ പെൺകുട്ടികളേയും വീടുകളിൽനിന്ന് കാണാതായതായാണ്​ വിവരം. കുട്ടികൾക്കായി അന്വേഷണം ഉൗർജിതമാക്കിയതായി പൊലീസ്​ പറഞ്ഞു. എന്നാൽ, മൂന്നുദിവസം പിന്നിട്ടിട്ടും കാര്യമായ വിവരങ്ങളൊന്നും കണ്ടെത്താനാവാത്തത്​ വെല്ലുവിളിയാണ്​. കുട്ടികൾ പാലക്കാട് നഗരത്തിൽ എത്തിയതായി വിവരം ലഭിച്ചതോടെ ഇവിടങ്ങളിലെ സി.സി.ടി.വികൾ കേന്ദ്രീകരിച്ച്​ അന്വേഷണം പുരോഗമിക്കുന്നുണ്ട്​. ചില സ്ഥലങ്ങളിൽ നാല് കുട്ടികൾ ഒരുമിച്ച് പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ആലത്തൂർ പൊലീസ് ഇൻസ്പെക്ടർ റിയാസ് ചാക്കിരിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.