പാതയോരം ശുചീകരിച്ചു

പത്തിരിപ്പാല: പാലക്കാട്- കുളപ്പുള്ളി സംസ്ഥാന പാതയുടെ പരിസരം മൗണ്ട് സീന കോളജിലെ ആര്‍മി വിങ് എന്‍.സി.സി കാഡറ്റുകള്‍ ശുചീകരിച്ചു. ഹൈവേ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ടി. അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. മൗണ്ട് സീന ഗ്രൂപ് സി.ഇ.ഒ അബ്​ദുല്‍ അസീസ് കള്ളിയത്ത് അധ്യക്ഷത വഹിച്ചു. എന്‍.സി.സി ഓഫിസര്‍ പി.പി. സുനില്‍, മൗണ്ട് സീന പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പൽ ഡോ. സി. വിനോദ്, കോളജ് പി.ടി.എ പ്രസിഡൻറ്​ സിറ്റിസണ്‍ യൂസഫ്, കെ. രതീഷ്, എം. നബീല്‍ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: PEW PTPL2 പാലക്കാട്- കുളപ്പുള്ളി സംസ്ഥാന പാതയുടെ പരിസരം മൗണ്ട് സീന കോളജ് എന്‍.സി.സി കാഡറ്റുകള്‍ വൃത്തിയാക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.