സി.പി.എം വാളയാര്‍ ലോക്കല്‍ സമ്മേളനത്തില്‍ ൈകയാങ്കളി

പാലക്കാട്: ലോക്കല്‍ കമ്മിറ്റി വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടർന്ന്​ . കസേരകളും മേശകളും തല്ലിത്തകര്‍ത്തു. കമ്മിറ്റി പിടിച്ചെടുക്കാന്‍ ഒരുവിഭാഗം ശ്രമിച്ചെന്ന ആരോപണമാണ് തര്‍ക്കത്തിന് കാരണം. ഉദ്ഘാടനത്തിന് മുനമ്പുതന്നെ വിഷയം സംഘര്‍ഷത്തിലേക്ക് നീങ്ങി. പിന്നീടാണ് സമ്മേളനഹാളിലെ കസേരകളും മേശകളും തകര്‍ത്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഒരുവിഭാഗം പ്രവര്‍ത്തകര്‍ സ്‌റ്റേജില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. സ്ത്രീകളടക്കമുള്ളവരാണ് മുദ്രാവാക്യം വിളികളുമായി ഈ പ്രതിഷേധത്തില്‍ പങ്കെടുത്തത്. ജില്ല കമ്മിറ്റി അംഗങ്ങളായ എസ്. സുഭാഷ്, ചന്ദ്രബോസ്, നിതിന്‍ കണിച്ചേരി, എസ്.വി. രാജു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സംഘര്‍ഷം. തുടര്‍ന്ന് സമ്മേളന നടപടികള്‍ താൽക്കാലികമായി നിര്‍ത്തി​െവച്ചു. 34 ബ്രാഞ്ച് കമ്മിറ്റികളാണ് വാളയാര്‍ ലോക്കല്‍ കമ്മിറ്റിക്ക് കീഴില്‍ ഉണ്ടായിരുന്നത്. അത് വാളയാര്‍, ചുള്ളിമട എന്നിങ്ങനെ രണ്ട്​ ലോക്കലുകളായി വിഭജിക്കാനായിരുന്നു തീരുമാനം. ചുള്ളിമടക്ക്​ കീഴില്‍ 20 ബ്രാഞ്ച് കമ്മിറ്റികളും വാളയാറിന് കീഴില്‍ 14 ബ്രാഞ്ച് കമ്മിറ്റികളുമാണ് നിശ്ചയിച്ചത്. ഇതാണ് തര്‍ക്കത്തിലേക്കും സംഘര്‍ഷത്തിലേക്കും നയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.