കൊല്ലങ്കോട്: വിള ഇൻഷുറൻസ്, വിളനാശം, നഷ്ടപരിഹാരം, വിവിധ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ എന്നിവ സമർപ്പിക്കുന്നതിനായി ഫാം ഇൻഫർമേഷൻ ബ്യൂറോയും നാഷനൽ ഇൻഫർമാറ്റിക്സ് സൻെററും ചേർന്ന് മൊബൈൽ ആപ്പും വെബ് പോർട്ടലും പുറത്തിറക്കി. വിവിധ കാർഷിക പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും പോർട്ടലിൽനിന്ന് കർഷകർക്ക് ലഭിക്കും. കർഷകർക്ക് ഒറ്റക്കും ഗ്രൂപ്പായും രജിസ്റ്റർ ചെയ്യാവുന്നതാണ് ആപ്. ആദ്യമായി രജിസ്റ്റർ ചെയ്യുന്ന കർഷകർ ആധാർ നമ്പർ, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, കൃഷി സ്ഥലത്തിൻെറ വിവരങ്ങൾ എന്നിവ സൈറ്റിൽ രേഖപ്പെടുത്തണം. രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന നമ്പറും പാസ്‌വേഡും ഭാവിയിലെ എല്ലാ നടപടികൾക്കുമായി സൂക്ഷിച്ചുവെക്കണം. ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത കർഷകർ ആദ്യം എ.ഐ.എം.എസ് വെബ് പോർട്ടലിലൂടെയോ മൊബൈൽ ആപ് മുഖേനയോ രജിസ്ട്രേഷൻ നടത്തി ഐഡിയും പാസ്‌വേഡും സംഘടിപ്പിക്കണം. കഴിഞ്ഞ ആഴ്ചയുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷിനാശമുണ്ടായി വിളകൾ നശിച്ചവർ നഷ്ടപരിഹാരത്തിനായി കൃഷിവകുപ്പിൻെറ www.aims.kerala.gov.in വെബ് പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കണമെന്ന് കൃഷി വകുപ്പ് അധികൃതർ പറഞ്ഞു. എ.ഐ.എം.എസ് മൊബൈൽ ആപ്ലിക്കേഷനിലൂടെയും അപേക്ഷ സമർപ്പിക്കാം. കാർഷിക വിളകൾ സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരം ഇൻഷുർ ചെയ്തിട്ടുള്ള കർഷകർ കൃഷിനാശം സംഭവിച്ച് 15 ദിവസത്തിനകവും ഇൻഷുർ ചെയ്തിട്ടില്ലാത്തവർ കൃഷിനാശമുണ്ടായി 10 ദിവസത്തിനകവും എ.ഐ.എം.എസ് മൊബൈൽ ആപ്ലിക്കേഷനിലൂടെയൊ പോർട്ടലിലൂടെയോ അപേക്ഷ സമർപ്പിക്കണം. ഇതുസംബന്ധിച്ച സംശയങ്ങൾക്ക് കൃഷിഭവനുകളുമായോ 1800-425-1661 എന്ന ടോൾഫ്രീ നമ്പറിലോ ബന്ധപ്പെടാം. PEW - KLGD കൃഷിവകുപ്പ് പുതുതായി പുറത്തിറക്കിയ മൊബൈൽ ആപ്പും ഓൺലൈൻ പോർട്ടലും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.