വായന വസന്തം പദ്ധതി ഉദ്ഘാടനം

പട്ടാമ്പി: 'വായന വസന്തം' പദ്ധതിയുടെ ബി.ആർ.സിതല ഉദ്ഘാടനം പട്ടാമ്പി നഗരസഭ വൈസ് ചെയർമാൻ ടി.പി. ഷാജി നിർവഹിച്ചു. പട്ടാമ്പി എ.ഇ.ഒ പി.എസ്. ലതിക അധ്യക്ഷത വഹിച്ചു. ഡയറ്റ് അക്കാദമിക് കോഒാഡിനേറ്റർ ഡോ. എം. ഷഹീദലി, ബ്ലോക്ക് പ്രോജക്ട് കോഒാഡിനേറ്റർ വി.പി. മനോജ്, കൈറ്റ് മാസ്​റ്റർ ​െട്രയിനർ സിംരാജ്, വിവിധ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ, ബി.ആർ.സി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. വിദ്യാലയം തുറക്കുന്നതിന് മുന്നൊരുക്ക മാർഗരേഖകൾ, അക്കാദമിക് മാർഗരേഖകൾ, രക്ഷാകർതൃ ശാക്തീകരണ മൊഡ്യൂൾ എന്നിവ ചർച്ച ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.