ഒറ്റപ്പാലം: മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മൻെറ് വിഭാഗത്തിൻെറ കീഴിൽ സന്നദ്ധസേന രൂപവത്കരിച്ചു. അപകടരഹിത പാത (സീറോ ആക്‌സിഡൻറ് ചലഞ്ച്) എന്ന പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പ്, പൊലീസ്, ആരോഗ്യ വകുപ്പ്, തദേശ സ്വയംഭരണ വകുപ്പ്, റവന്യു വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കിയ പദ്ധതിയാണിത്. പൊതുജനത്തിന് സുരക്ഷിത യാത്രക്ക് പാതകൾ സജ്ജമാക്കി കൊടുക്കുക, വാഹനാപകട വേളകളിൽ സമയോചിത രക്ഷാപ്രവർത്തനം നൽകുക തുടങ്ങിയ ഉദ്ദേശ്യമാണ് ക്വിക്ക് റെസ്പോണ്ട് ടീമിനുള്ളത്. ആദ്യ ഘട്ടം രജിസ്റ്റർ ചെയ്ത 40 പേർക്ക് ഇതിനാവശ്യമായ പരിശീലനം നൽകി. ഒറ്റപ്പാലം ജോയിൻറ് ആർ.ടി.ഒ സി.യു. മുജീബ് ഉദ്‌ഘാടനം ചെയ്തു. എൻഫോഴ്സ്മൻെറ് എം.വി.ഐ രവികുമാർ അധ്യക്ഷത വഹിച്ചു. രാജേഷ്, ജാഫർ മാളിയേക്കൽ തുടങ്ങിയവർ സംസാരിച്ചു. വിവിധ സെഷനുകളിലായി ഡോ. പി.ജി. മനോജ്, ബെന്നി കെ. ആൻഡ്രോസ്, ഹരികൃഷ്ണൻ എന്നിവർ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.