അധ്യാപക ഒഴിവ്

ആനക്കര: ആനക്കര ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മാത്​സ്, കായിക, തുന്നല്‍ അധ്യാപകരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്​ടോബർ 29ന്​ രാവിലെ 10.30ന് സ്‌കൂളില്‍ അഭിമുഖത്തിന്​ എത്തണം. ആനക്കര: കല്ലടത്തൂര്‍ ഗോഖലെ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നാച്വറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, മലയാളം, ഹിന്ദി അധ്യാപകരെയും യു.പി.എസ്.ടിയില്‍ മൂന്ന് ജൂനിയര്‍ അറബിക്​, കായിക അധ്യാപകരെയും ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്​ടോബർ 27ന്​ രാവിലെ 10ന് അഭിമുഖത്തിന്​ എത്തണം. ആനക്കര: കുമരനെല്ലൂര്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ്, മാത്​സ്​, അറബിക്​, ഫിസിക്കല്‍ എജുക്കേഷന്‍ വിഷയങ്ങളിലും യു.പി വിഭാഗം ഹിന്ദി, അറബിക്​ എന്നിവയിലും അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ 28ന്​ ഉച്ചക്ക് രണ്ടിന്​ രേഖകള്‍ സഹിതം അഭിമുഖത്തിന്​ എത്തണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.