റെയിൽവേ ഗേറ്റ് അടച്ചു; യാത്രക്കാർ വലഞ്ഞു

പത്തിരിപ്പാല: മുന്നറിയിപ്പില്ലാതെ മങ്കര-കാളികാവ് റെയിൽവേ ഗേറ്റ്​ അടച്ചത്​ യാത്രക്കാരെ പ്രയാസത്തിലാക്കി. പത്തിരിപ്പാല-മങ്കര ഭാഗങ്ങളിൽനിന്ന്​ കോട്ടായി കുഴൽമന്ദത്തേക്ക് പോകുന്നവരും തിരിച്ച് പത്തിരിപ്പാല മങ്കര കാളികാവ് ഭാഗത്തേക്ക് പോകുന്നവരും പെരുവഴിയിലായി. പലരും ഇവിടെ വന്ന് മടങ്ങി. കിലോമീറ്റർ ദൂരം താണ്ടിയാണ് പലരും എത്തിയത്. ദിവസങ്ങൾക്ക് മുമ്പ്​ ഒരാഴ്ചയോളം മങ്കര-കാളികാവ് റെയിൽവെ ഗേറ്റ്​ അടച്ചിട്ടിരുന്നു. അതിനുശേഷം തുറന്ന് നൽകി. തിങ്കളാഴ്​ച മുതൽ വീണ്ടും അടച്ചിട്ടതോടെ യാത്രക്കാർ പ്രയാസത്തിലായി. പ്രധാന റോഡിലെ ഗേറ്റ്​ ദിവസങ്ങളോളം മുന്നറിയിപ്പില്ലാതെ അടച്ചിടുന്നതിനെതിരെ യൂത്ത് കോൺഗ്രസ്, കെ.എസ്​.യു നേതാക്കൾ പ്രതിഷേധവുമായെത്തി. സുബൈർ കല്ലൂർ, മുഹമ്മദ് റമീസ്, അക്ബർ, ശഫാസ്, അഖിൽ, വിമൽ എന്നിവർ സംസാരിച്ചു. ചിത്രം - PEW PTPL2 മങ്കര-കാളികാവ് റെയിൽവെ ഗേറ്റ്​ വീണ്ടും അടച്ചിട്ടപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.