പുളിനെല്ലി തോട്ടുപാലം അപകട ഭീഷണിയിൽ

കോട്ടായി: ഏറെ പഴക്കമുള്ളതും വീതി കുറവായതുമായ തോട്ടുപാലം തകർച്ച ഭീഷണിയിൽ. കോട്ടായി-കുത്തനൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുളിനെല്ലി തോട്ടുപാലമാണ് അപകട ഭീഷണിയിലുള്ളത്. ഇരു പഞ്ചായത്തുകളുടെയും അതിർത്തി പ്രദേശമായതിനാൽ പാലത്തി​ൻെറ കാര്യത്തിൽ രണ്ടു പഞ്ചായത്ത് ഭരണക്കാരും താൽപര്യം കാണിക്കുന്നില്ലെന്ന് പരാതിയുണ്ട്. തോട്ടുപാലത്തി​ൻെറ തൂണുകൾക്ക് ബലക്ഷയം സംഭവിച്ചും കോൺക്രീറ്റ് സ്ലാബ് അടർന്നുവീണും ഏതു സമയത്തും തകർന്നു വീഴാവുന്ന നിലയിലാണ്. ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ സർവിസ് നടത്തുന്ന റൂട്ടാണിത്. അടിയന്തരമായി പാലം അറ്റകുറ്റപ്പണി നടത്തി നവീകരിക്കണമെന്ന ആവശ്യം ശക്തമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.