മഴയിൽ വീട് തകർന്നു; കുടുംബം ദുരിതത്തിൽ

മങ്കര: ശക്തമായ മഴയിൽ മങ്കരയിൽ വീട്ടമ്മയും മാതാവും താമസിക്കുന്ന വീട് തകർന്നു. മങ്കര കുനിയംപാടത്ത് ലതയും മാതാവ്​ കമലയും താമസിക്കുന്ന ഓടിട്ട വീടാണ് മഴയിൽ തകർന്നത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. 40 വർഷത്തോളം പഴക്കമുള്ള വീടാണിത്. വീട് തകർന്നതോടെ സമീപത്തുള്ള വീടിലാണ് അഭയം പ്രാപിക്കുന്നത്. ലത ശാരീരികവെല്ലുവിളികൾ നേരിടുന്നയാളും മാതാവ്​ കമലം രോഗിയുമാണ്. വീടിനായി ലൈഫിൽ അപേക്ഷിച്ചിട്ടു​െണ്ടങ്കിലും നടപടിയായില്ലെന്ന് ലത പറഞ്ഞു. സംഭവമറിഞ്ഞ് മങ്കര പഞ്ചായത്ത് പ്രസിഡൻറ്​ എം.എൻ. ഗോകുൽദാസ് പഞ്ചായത്ത്​ അംഗം വിനോദ് കുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു. വീടിനുള്ള നടപടികൾ സ്വീകരിക്കുെമന്ന് പ്രസിഡൻറ്​ ഇവർക്ക് ഉറപ്പ് നൽകി. ചിത്രം - PE WPTPL1 മഴയിൽതകർന്ന മങ്കര കുനിയംപാടം ലതയുടെ വീട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.