തീരാനോവായി മെൽവിൻ ജോർജ്

പാലക്കാട്: നിറപുഞ്ചിരിയോടെ ഓടിയെത്തുന്ന മെൽവിൻ ഇനി കൂടെ ഇല്ല എന്ന ഞെട്ടലിൽ നിന്ന് മോചിതരാവാതെ സഹപ്രവർത്തകർ. നെല്ലിയാമ്പതിയിൽ ആംബുലൻസ്​ മറിഞ്ഞുണ്ടായ അപകടത്തിലാണ്​ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനായ മെൽവി​ൻെറ ആകസ്​മിക വിയോഗം. 2019ലാണ് മെൽബിൻ ജോർജ് സംസ്ഥാന സർക്കാരി​ൻെറ കനിവ് 108 ആംബുലൻസ് പദ്ധതിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിലായിരുന്നു മെൽവിൻ സേവനം അനുഷ്ഠിച്ചിരുന്നത്. ജോലിയിൽ വളരെ ആത്മാർഥത പുലർത്തിയിരുന്ന മെൽവിൻ സഹപ്രവർത്തകരുടെ എന്താവശ്യത്തിനും ഒപ്പം ഉണ്ടായിരുന്നു. മംഗലം ലൂർദ് മാതാ ഹൈസ്‌കൂൾ, കെ.സി.പി ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മെൽവിൻ ബംഗളൂരുവിൽ നിന്നാണ് ജി.എൻ.എം നഴ്‌സിങ് പൂർത്തിയാക്കിയത്. എട്ടുവർഷത്തോളം മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ നഴ്‌സിങ് അസിസ്​റ്റൻറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച്​ അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ കനിവ് 108 ആംബുലൻസ് സർവിസ് പാലക്കാട് ജില്ല കോ ഓഡിനേറ്റർ അജിത്തിന് നിർദേശം നൽകിയതായി പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ജി.വി.കെ ഇ.എം.ആർ.ഐ സംസ്ഥാന ഓപറേഷൻസ് മേധാവി ശരവണൻ അരുണാചലം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.